ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയിലാണ് കോടതി വിട്ടത്. 30ന് രാവിലെ 11ന് പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
പ്രതികള്‍ പ്രമുഖനേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എന്‍.ഐ.എ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു. അതിനാല്‍ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എയും ഇ.ഡിയും സംയുക്തമായി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ – സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.