അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു; തോമസ് ഐസക്കിന് എതിരേ ഇ.ഡി

അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു; തോമസ് ഐസക്കിന് എതിരേ ഇ.ഡി

കൊച്ചി: മസാല ബോണ്ട് കേസില്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ തോമസ് ഐസക് ശ്രമിക്കുന്നെന്ന് ഇഡി. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ഐസക്കിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. വസ്തുത വിരുദ്ധമായ ആരോപണമാണ് ഇ.ഡിക്കെതിരെ നടത്തുന്നതെന്നും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഇ.ഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് സമന്‍സ് അയച്ചതെന്നും ഇഡി വ്യക്തമാക്കി.മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരേ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *