മാങ്ങോട്ടും കാവില്‍ നവരാത്രി സംഗീതോത്സവം

മാങ്ങോട്ടും കാവില്‍ നവരാത്രി സംഗീതോത്സവം

മാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. 26ന് വൈകീട്ട് ഏഴ് മണിക്ക് തലശ്ശേരി സബ് കലക്ടര്‍ അന്നുകുമാരി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സിനിമ – മിമിക്രി താരം എ.മണിദാസ് വിശിഷ്ടാതിഥിയാവും. പതിവ് പൂജകള്‍ക്ക് പുറമെ എല്ലാ ദിവസവും ലഘുഭക്ഷണവുമുണ്ടാകും. വിവിധ ദിവസങ്ങളില്‍ വൈകീട്ട് ഏഴ് മണിക്ക് ഭക്തിഗാനസുധ, നൃത്താര്‍ച്ചന, ഭജന്‍സ്, എന്നിവയുണ്ടാകും. മൂന്നിന് വൈകീട്ട് അഞ്ച് മണിക്ക് ഗ്രന്ഥംവയ്പ്പ്. നാലിന് 6.30ന് നവരാത്രി കിഴി സമര്‍പ്പണം, ഏഴ് മണിക്ക് അമൃത സംഗീതം വാഹനപൂജ. അഞ്ചിന് രാവിലെ 8.30ന് വിദ്യാരംഭം, 9.30ന് ഗ്രന്ഥം എടുപ്പ്, 10 മണിക്ക് അക്ഷര ശ്ലോക സദസ് എന്നിവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഒ.വി.സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മല്‍, സി.വി രാജന്‍ പെരിങ്ങാടി, പവിത്രന്‍ കുലോത്ത് സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *