തിരുവനന്തപുരം: രാജ്യവ്യാപകമായി പി.എഫ്.ഐ ഓഫിസുകളില്‍ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍. സംഘപരിവാറിനെതിരേ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമുള്ള റെയ്ഡ്. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പി.എഫ്.ഐയെ വേട്ടയാടുകയാണെന്നും കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.