ബ്രൗണ്‍ഷുഗര്‍ കടത്ത്: നാല് പേര്‍ അറസ്റ്റില്‍

ബ്രൗണ്‍ഷുഗര്‍ കടത്ത്: നാല് പേര്‍ അറസ്റ്റില്‍

തലശ്ശേരി: ബ്രൗണ്‍ഷുഗര്‍ കടത്തുന്നതിനിടെ നാല്‍വര്‍ സംഘം പോലിസ് പിടിയില്‍. തലായില്‍ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗണ്‍ ഷുഗറുമായി നാല് യുവാക്കളെ തലശ്ശേരി പോലിസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എല്‍ യൂസഫ്, തലശ്ശേരി സ്വദേശി സുനീര്‍ കൊളത്തായി, കണ്ണൂര്‍ സിറ്റി സ്വദേശി സാദ് അഷ്‌റഫ് എന്നിവരെയാണ് തലശ്ശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ എം.അനില്‍ അറസ്റ്റ് ചെയ്തത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പന നടത്തുന്ന വന്‍ സംഘമാണ് പിടിയിലായതെന്ന് പോലിസ് പറയുന്നു. ഇവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടാനും തീരുമാനിച്ചു. പ്രതികള്‍ സഞ്ചരിച്ച രണ്ട് കാറും പിടിച്ചെടുത്തു. ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയതിന് കേസുകളുണ്ട്. തലശ്ശേരി മേഖലകളില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് തീരുമാനം. എസ്. ഐഷെമി മോള്‍ , അനില്‍ കുമാര്‍ , അരുണ്‍ , ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *