പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡ് വിലയിരുത്തി അമിത് ഷാ; മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡ് വിലയിരുത്തി അമിത് ഷാ; മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായുള്ള പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ നടന്ന എന്‍.ഐ.എ റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷ എന്‍.ഐ.എ ഡിജി ദിന്‍കര്‍ ഗുപ്തയും ഉപദേഷ്ടാവ് അജിത് ഡോവല്‍, അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു. നടപടികളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എന്‍.ഐ.എ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത നേതാക്കളെ ഡല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്തേക്ക് കൊണ്ടുവരും.

കേരളം ഉള്‍പ്പെടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലര്‍ച്ചെ മുതല്‍ എന്‍.ഐ.എ നടത്തിയ റെയ്ഡ്. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യു.പി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. ഇ.ഡിയുമായി ചേര്‍ന്നാണ് പരിശോധന. റെയ്ഡില്‍ നേതാക്കളടക്കം നൂറ് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. പോപുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റിനേയും മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. റെയ്ഡിനെതിരേ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. റെയ്ഡില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *