പാനൂര്‍: പാനൂരിലെ ലൈഫ് ഫാര്‍മ ഇംഗ്ലീഷ് മരുന്ന് ഷോപ്പില്‍ വിജിലന്‍സ് പരിശോധന. ഡ്രഗ്‌സ് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ഫെസല്‍ കടയിലെത്തി ഡിജിറ്റല്‍ തെളിവ് ഉള്‍പ്പെടെ പരിശോധിച്ചു. കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിന്റെ കാലാവധി ഇന്ന് അവസാനിച്ചെങ്കിലും നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും സ്ഥാപനം അടപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.പിക്ക് സമര്‍പ്പിക്കും. തുടര്‍നടപടികള്‍ എ.ഡി.പി തീരുമാനിക്കുമെന്ന് നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയ ബി.ഡി.ജെ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.മനീഷിനെ ഡ്രഗ്‌സ് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.