മാഹി: അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവാക്കളുടെ ദശകങ്ങളോളം ഇടത്താവളമായിരുന്ന ഉസ്മാന്‍ സ്മാരക് കോളേജിലെ പഴയകാല അധ്യാപകരുടെ കൂട്ടായ്മ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മാഹി ഫ്രഞ്ച് അമ്പയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇവരില്‍ മിക്കവരും പിന്നീട് ദേശത്തും വിദേശങ്ങളിലും ഉന്നത പദവികളിലെത്തി. കൂട്ടായ്മയിലെ അംഗങ്ങളായ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവും ഛായഗ്രാഹകനുമായ അസീസ് മാഹിയെയും പുതുച്ചേരി സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് ജേതാവ് കെ. അജിത് കുമാറിനേയും ആദരിച്ചു. യോഗത്തില്‍ വി.കെ സുശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.രമേഷ് കുമാര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രകാശ് മംഗലാട്ട് സ്വാഗതവും കെ.എം രഘുരാമന്‍ നന്ദിയും പറഞ്ഞു.