പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകും

പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകും

പാലക്കാട്: ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ളതാണ് ഡാം. പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വേണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാംപ് ചെയ്യുന്നുണ്ട്

ഡാമിന്റെ ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മറ്റ് രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്ററാക്കി ഉയര്‍ത്തി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ തകര്‍ന്ന ഷട്ടറിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ ആരംഭിക്കാന്‍ കഴിയൂ. തൂണക്കടവ് വഴി തീരുമൂര്‍ത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ്‌നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്ന് ദിവസം കൂടി വെള്ളം ഒഴുക്കിക്കളയേണ്ടിവരും എന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതില്‍ പ്രയാസമുണ്ടെന്ന് തമിഴിനാട് മന്ത്രി ദുരൈ മുരുകന്‍ പ്രതികരിച്ചിരുന്നു. ഷട്ടര്‍ തകര്‍ന്നത് അസാധാരണ സംഭവമാണെന്നും ഇതുവരെ ആറ് ടി.എം.സി, വെള്ളം ഒഴിക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകന്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂര്‍ണമായി തകര്‍ന്നുവീഴുകയായിരുന്നു. നാല് മണിക്കൂറില്‍ ഒരു അടി വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാല്‍ മാത്രമേ ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാന്‍ കഴിയൂ.

Share

Leave a Reply

Your email address will not be published. Required fields are marked *