മാഹി: ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നവരാത്രി സംഗീതോത്സവം നടക്കും. പുന്നോല്‍ ജപ സംഗീത കലാക്ഷേത്രത്തില്‍ 26ന് വൈകുന്നേരെ 4.30 ന് അഡ്വ.നാരായണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രമുഖ സംഗിതജ്ഞന്‍ യു.ജയന്‍ മാസ്റ്റര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. 27ന് വൈകീട്ട് 4.30ന് മടപ്പള്ളിയില്‍ സംഗീതാരാധന, രാമായണ പാരായണം, ലളിത സഹസ്രനാമം, എന്നിവയുണ്ടാകും. 28 ന് വൈകീട്ട് 6.30ന് വെള്ളികുളങ്ങര ശിവക്ഷേത്രത്തില്‍ സംഗിത കച്ചേരി നടക്കും. 29ന് വൈകീട്ട് 6.30ന് പരിമഠം ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഭക്തിഗാനാമൃതം പരിപാടി നടക്കും. 30ന് വൈകീട്ട് 6.30ന് മാഹി ആനവാതുക്കല്‍ വേണുഗോപാലാലയത്തില്‍ സംഗീതാരാധന. ഒന്നിന് വൈകീട്ട് 6.30ന് വെള്ളികുളങ്ങര ശിവ ക്ഷേത്രത്തില്‍ ഭക്തിഗാനാമൃതം. രണ്ടിന് വൈകീട്ട് 6.30ന് മാഹി ആനവാതുക്കല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരി. മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് മടപ്പള്ളി ജപ ഓഡിറ്റോറിയത്തില്‍ സംഗീത കച്ചേരി. നാലിന് രാവിലെ ഏഴ് മണിക്ക് യു.ജയന്‍ മാസ്റ്റര്‍ നയിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം. അഞ്ചിന് രാവിലെ 7.30 ന് വെള്ളികുളങ്ങര ശിവക്ഷേത്രത്തില്‍ വയലിന്‍ കച്ചേരി എന്നിവയുണ്ടാകും.