കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന 44ാമത് ഫ്‌ളവര്‍ ഷോയുടെ ലോഗോ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അനില്‍ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ആര്‍.ജി അംബികരമേശ് ലോഗോ ഏറ്റുവാങ്ങി. ജനുവരി 13 മുതല്‍ 23 വരെ ബീച്ച് ഫ്രീഡം സ്‌ക്വയറിന് മുന്‍വശം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കുന്നത്.