തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എ.കെ.ജി സെന്ററിനെതിരേ സ്‌ഫോടകവസ്തു എറിഞ്ഞത് ജിതിനാണെന്നാണ് പോലിസ് പറയുന്നത്.
ആക്രമണം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. അതുവരെ കേസന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമായിരുന്നു. ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.