എ.കെ.ജി സെന്റര്‍ ആക്രമണം: തീ കൊണ്ട് തല ചൊറിയരുത് – കെ.സുധാകരന്‍

എ.കെ.ജി സെന്റര്‍ ആക്രമണം: തീ കൊണ്ട് തല ചൊറിയരുത് – കെ.സുധാകരന്‍

കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജിതിനെ വിട്ടയയ്ച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും നിയമം ആവശ്യമെങ്കില്‍ കൈയിലെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
പോലിസ് ജിതിനെതിരേ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു തരത്തിലുള്ള തെളിവുകളും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍പും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലക്ഷ്യം വച്ചാണ് സര്‍ക്കാരും പോലിസും നീങ്ങിയിരുന്നതെന്ന് മുന്‍ചെയ്തികള്‍ തെളിയിച്ചതാണ്. അതിനാല്‍ ഇതിനെതിരേ നില്‍ക്കുന്നവര്‍ ഒന്ന് മനസിലാക്കുക. തീ കൊണ്ട് ചൊറിയരുത്, ചൊറിഞ്ഞാല്‍ പൊള്ളും എന്ന് മനസിലാക്കണമെന്ന് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരേ കോണ്‍ഗ്രസ് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ആവശ്യമെങ്കില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *