എം.കൃഷ്ണന്‍ സ്മാരക പ്രഥമസഹകാരി പുരസ്‌കാരം രമേശന്‍ പാലേരി ഏറ്റുവാങ്ങി
വടകര: സഹകരണമേഖലക്ക് കനത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എംകൃഷ്ണനെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വടകര റൂറല്‍ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ സഹകാരി പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര എം.എല്‍.എ എന്ന നിലയിലും വടകര റൂറല്‍ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തി എന്ന നിലയിലും എം.കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ സഹകരണ മേഖലയുടേയും നാടിന്റേയും വളര്‍ച്ചയില്‍ നിര്‍ണായകമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.കൃഷ്ണന്‍ സ്മാരക പ്രഥമ സഹകാരി പുരസ്‌കാരം മുന്‍മന്ത്രി സി.കെ നാണുവില്‍നിന്ന് യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ഏറ്റുവാങ്ങി. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരത്തുക രമേശന്‍ പാലേരിയുടെ നിര്‍ദേശ പ്രകാരം വടകര ജില്ലാ ആശുപത്രിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് സെന്ററിന് കൈമാറും. റൂറല്‍ബാങ്ക് പ്രസിഡന്റ് എ.ടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണിക കെ.കെ രമ എം.എല്‍.എ, മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന് നല്‍കി പ്രകാശനം ചെയ്തു. രമേശന്‍ പാലേരിയെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു പൊന്നാടയണിയിച്ചു.
പ്രശസ്തിപത്ര സമര്‍പ്പണം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജു നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.വി ജിതേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍, മനയത്ത് ചന്ദ്രന്‍, ടി.പി ഗോപാലന്‍, കെ.കെ കൃഷ്ണന്‍, കെ.പ്രകാശന്‍, പുറന്തോടത്ത് സുകുമാരന്‍, കെ.കെ മഹമൂദ്, പി.എം വിനു, വി.വി പ്രേമ, പുരസ്‌കാര ജേതാവ് രമേശന്‍ പാലേരി എന്നിവര്‍ സംസാരിച്ചു.