കോഴിക്കോട്: മദ്യനിരോധനം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ വിതരണവും സംഭരണവും നിര്‍ത്തുന്നതിനായി ക്രിയാത്മക നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണമെന്ന് ലഹരി നിര്‍മാര്‍ജനസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍. ജില്ലാ എല്‍.എന്‍.എസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും ഒരു സംശയവും തോന്നാത്ത തരത്തില്‍ വിദ്യാര്‍ഥികളിലും സാധാരണക്കാരിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മയക്കമരുന്നിന്റെ പുതിയ വിതരണ രീതി. വരുംതലമുറചിന്താശേഷി നഷ്ടപ്പെട്ട പൊങ്ങ് തടികളായി മാറുന്ന കാലം അതിവിദൂരമല്ല. അതുകണ്ടു തന്നെ ഭരണകൂടം ഈ കാര്യത്തില്‍ നിസ്സംഗത കാണിക്കരുത്.
സൗത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. കുഞ്ഞികോമു മാസ്റ്റര്‍, സെക്രട്ടറി മജീദ് മാസ്റ്റര്‍ വടകര, എ.എം.എസ് അലവി, മജീദ് അമ്പലക്കണ്ടി, ഷക്കീല കക്കോടി , സീനത്ത് കുന്ദമംഗലം, ജാബിര്‍ കക്കോടി, സുബൈര്‍ നെല്ലോളി, എ.കെ അബ്ബാസ് കൊടുവള്ളി , അന്‍വര്‍ ഷാഫി ഫറോക്ക്, ബിച്ചികോയ ഫറോക്ക്, റുബീന കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.