കോഴിക്കോട്: സി.കെ ജാനുവിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പോലിസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കെ. സുരേന്ദ്രനും സി.കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.