ജഗന്നാഥസന്നിധിയില്‍ ഗുരുസ്മരണയില്‍ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു

ജഗന്നാഥസന്നിധിയില്‍ ഗുരുസ്മരണയില്‍ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു

തലശ്ശേരി: ശ്രീനാരായണഗുരുവിന്റെ സമാധി സമയത്ത്, ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹത്തില്‍ അഭിഷേകവും അര്‍ച്ചനയും നടത്താന്‍ ആയിരങ്ങളാണ് ജഗന്നാഥ ക്ഷേത്രത്തില്‍ വന്നെത്തിയത്. ഭക്തിസാന്ദ്രവും, പ്രാര്‍ത്ഥനാനിര്‍ഭരവുമായ അന്തരീക്ഷത്തില്‍, ശ്രീനാരായണഗുരുവിന്റെ 95ാമത് സമാധിവാര്‍ഷികാചരണം ക്ഷേത്രാങ്കണത്തെയാകെ ഗുരുസ്മരണയിലാഴ്ത്തി. അഭൂതപൂര്‍വമായ വിശ്വാസ സമൂഹമാണ് രാവിലെ മുതല്‍ ക്ഷേത്രത്തിലേക്കെയത്തിയത്. സരസ്വതീ മണ്ഡപത്തില്‍ രാവിലെ ആറ്മണി മുതല്‍ അഖണ്ഡ ഭജനം നടന്നു. ഗുരു ദേവപ്രതിമയില്‍ അഭിഷേകവും അര്‍ച്ചനയും വിശേഷാല്‍ ഗുരുപൂജയുമുണ്ടായി. ശാന്തിമാരായ വിനു, ശശി, സെല്‍വന്‍, ലജീഷ് എന്നിവര്‍ കാര്‍മികരായി. ഉച്ചക്ക് നടന്ന സമൂഹസദ്യയില്‍ ആയിരങ്ങള്‍ പങ്കാളികളായി. പ്രസിഡന്റ് അഡ്വ.കെ സത്യന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കളാണ് നടത്തിയത്.

മഹാസമാധി തലശ്ശേരിയിലും പരിസരങ്ങളിലും വിപുലമായി ആചരിച്ചു. ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, അന്നദാനം എന്നിവ വിവിധ പ്രദേശങ്ങളിലെ മഠങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും നടന്നു. മാഹി ശ്രീകൃഷ്ണക്ഷേത്രം പുന്നോല്‍ ശ്രീനാരായണമഠം, ഈയ്യത്തുംകാട് ശ്രീ നാരായണമഠം, കുട്ടിമാക്കൂല്‍ മഠം, കൈവട്ടം നരനാരായണമഠം, ഏടന്നൂര്‍ ശ്രീനാരായണമഠം എന്നിവിടങ്ങളിലും, മഞ്ചക്കല്‍, അഴീക്കല്‍, പെരുമുണ്ടേരി, ചാലക്കര, പള്ളൂര്‍, ആച്ചുകുളങ്ങര, നിടുമ്പ്രം , മൂലക്കടവ്, മാക്കുനി, ഇടയില്‍ പീടിക, ഈസ്റ്റ് പള്ളൂര്‍, ചെമ്പ്ര, മേനപ്രം , കവിയൂര്‍ , ഒളവിലം, മഞ്ചക്കല്‍ ശ്രീനാരായണ മഠങ്ങളിലും സമാധി ദിന പരിപാടികള്‍ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *