ഗുരുസമാധി ദിനാചരണം

ഗുരുസമാധി ദിനാചരണം

കോഴിക്കോട്: കോവൂരില്‍ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടേയും ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റിന്റേയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഗുരുദേവ സമാധി ദിനാചരണ പരിപാടി ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് വി.ആര്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റ് സെക്രട്ടറി എം.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രാജന്‍ കോവൂര്‍, ഡോ. പി.പ്രകാശന്‍, കെ.എം.ബാബു, കെ.കെ വേലായുധന്‍, സഹദേവന്‍ പി.എ, പി.എ ദേവദാസ്, ബാലകൃഷ്ണന്‍ മനത്താനംകണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുരുദേവ പ്രതിമയില്‍ ഹാരാര്‍പ്പണവും, ഗുരുദേവ കൃതികളുടെ പാരായണവും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *