തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ച് ബില്ലുകളില്‍ ഒപ്പ് വച്ചു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. 11 ബില്ലുകളാണ് നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ഇതില്‍ ബാക്കിയുള്ള ആറില്‍ നാല് ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍, സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവയ്ക്കില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
കേരള സര്‍വകലാശാല വി.സി നിയമന സെര്‍ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി ജോയ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് നടത്തിയ സന്ദര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.