തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് താന്‍ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ അറിയിച്ചു. ഓണംവാരാഘോഷ യാത്രയില്‍ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ അനുനയിപ്പിക്കാനായിരുന്നു നേരത്തെ നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി.
സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ ഇനി ആ രീതിയില്‍ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.