ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ അനുവദിക്കില്ലെന്ന് അശോക് ഗെഹ്‌ലോട്ടിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അശോക് ഗെഹ്‌ലോട്ട് വന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് പകരം സംവിധാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഇതും സോണിയാഗന്ധിയെ ഗെഹ്‌ലോട്ടിനെ അറിയിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെങ്കില്‍ അതല്ലാതെ മറ്റൊരു പദവിയും വഹിക്കരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗെഹ്‌ലോട്ടിനോട് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനെ നിയമിക്കാനും കഴിയില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലന്ന സന്ദേശമാണ് ഗെഹ്‌ലോട്ട് നല്‍കുന്നത്.