ആദര സമര്‍പ്പണവും അനുമോദനവും നടത്തി

ആദര സമര്‍പ്പണവും അനുമോദനവും നടത്തി

മാഹി: ജവഹര്‍ലാല്‍ നെഹ്റു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ അധ്യാപക അവാര്‍ഡ് ജേതാവ് കെ.അജിത് കുമാര്‍ മാസ്റ്ററേയും ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച കെ.കെ വേണു മാസ്റ്റര്‍, എം.ശോഭ ടീച്ചര്‍, റംല ബീവി ടീച്ചര്‍, കെ.കെ നളിനി ടീച്ചര്‍ എന്നിവരേയും ആദരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.എസി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 54 വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും നടന്നു. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഇ.ഒ പി.ഉത്തമരാജ് മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.പവിത്രന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് രാധാ ദിവാകരന്‍, കെ. പ്രേമാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രിന്‍സിപ്പാള്‍ എം.എം തനൂജ ടീച്ചര്‍ സ്വാഗതവും കെ.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *