30 വര്‍ഷത്തിനുശേഷം കശ്മീരില്‍ സിനിമ തിയേറ്റര്‍ തുറന്നു

30 വര്‍ഷത്തിനുശേഷം കശ്മീരില്‍ സിനിമ തിയേറ്റര്‍ തുറന്നു

ശ്രീനഗര്‍: നീണ്ട 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം കശ്മീരില്‍ തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തിയേറ്ററുകള്‍ തുന്നുകൊടുത്തത്.

ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയാണ് തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കശ്മീരില്‍ ചിത്രീകരിച്ചിട്ടുള്ളത്. സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും അഭിനയിച്ച വിക്രം വേദയുടെ പ്രീമിയര്‍ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ നടക്കും.

മൂന്ന് സ്‌ക്രീനുകളില്‍ കൂടി 520 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികള്‍ക്കായി കളിസ്ഥലവും സജ്ജീകരിക്കുമെന്നും ഉടമകള്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *