തിരുവനന്തപുരം: ഗവര്‍ണര്‍ എന്നത് ഒരു സംസ്ഥാനത്തിന്റെ രാജവല്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വച്ച് നടക്കാന്‍ ഗവര്‍ണര്‍ക്കാവില്ല. ഒപ്പിടാന്‍ താല്‍പര്യമില്ലെങ്കില്‍ അത് അംസബ്ലിയിലേക്ക് തിരിച്ചയക്കാം. രണ്ടാമതും അയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അല്ലെങ്കില്‍ അത് രാഷ്ട്രപതിക്ക് അയയ്ക്കാം. അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട്. ആ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനനുസരിച്ച് തന്റെ കടമകള്‍ പൂര്‍ത്തിയാക്കാം. അത്രമാത്രമാണ് ഗവര്‍ണറുടെ അധികാരം. മട്ടും ഭാവവും കണ്ടാല്‍ രാജ്യത്തിന്റെ രാജാവാണെന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.