കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 29 ബ്ലോക്ക്തല മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ജില്ലാതലത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു. 28, 29 തീയതികളില്‍ അതാത് ജില്ലാ മൃഗസംരക്ഷണ ഓഫിസുകളിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റിലും (https://ksvc.kerala.gov.in) ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിലും ലഭ്യമാണെന്ന് മൃഗസംരക്ഷണ ഡയരക്ടര്‍ അറിയിച്ചു.