ബി.ജെ.പി സേവന പാക്ഷികം; മോദി@20 പുസ്തകം നടക്കാവ് മണ്ഡലത്തില്‍ വിതരണോദ്ഘാടനം നടത്തി

ബി.ജെ.പി സേവന പാക്ഷികം; മോദി@20 പുസ്തകം നടക്കാവ് മണ്ഡലത്തില്‍ വിതരണോദ്ഘാടനം നടത്തി

കോഴിക്കോട്: ബി.ജെ.പി ദേശീയ തലത്തില്‍ നടക്കുന്ന സേവന പാക്ഷികത്തിന്റെ ഭാഗമായി മോദി @20 എന്ന പുസ്തക വിതരണത്തിന്റെ നടക്കാവ് മണ്ഡലംതല ഉദ്ഘാടനം റിട്ട. എസ്.പി കെ.സുബൈറിനു നല്‍കി ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായാ അനുരാധ തായാട്ട് നിര്‍വഹിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, വൈസ് പ്രസിഡന്റ് എം.ജഗന്നാഥന്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രാകേഷ് നാഥ്, കാരപറമ്പ് ഏരിയ ഉപാധ്യക്ഷന്‍ സുനില്‍ കുമാര്‍, ബൂത്ത് പ്രസിഡന്റ് രമേശ് തായാട്ട്, നടക്കാവ് മണ്ഡലം സോഷ്യല്‍ മീഡിയ കോകണ്‍വീനര്‍ അരുണ്‍ റാംദാസ് നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *