‘പ്രവൃത്തി ദിവസങ്ങളില്‍ മുഴുനീള ആഘോഷ പരിപാടികള്‍ അനുവദിക്കില്ല’

‘പ്രവൃത്തി ദിവസങ്ങളില്‍ മുഴുനീള ആഘോഷ പരിപാടികള്‍ അനുവദിക്കില്ല’

മാഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഭാവിയില്‍ പ്രവൃത്തി ദിവസങ്ങളില്‍ മുഴുനീള ആഘോഷ പരിപാടികള്‍ അനുവദിക്കില്ലെന്ന് റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ ജനശബ്ദം പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. രണ്ട് ദിവസം ഓണാവധിയും, എല്ലാ ആഴ്ചകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതു അവധിയുമുണ്ടെന്നിരിക്കെ, പ്രവൃത്തി ദിവസമായ ഇക്കഴിഞ്ഞ ബുധനാഴ്ച വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ രാവിലെ മുതല്‍ വൈകീട്ട് വരെ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഓഫിസ് പ്രവര്‍ത്തനം നിശ്ചലമാക്കിയിട്ടുണ്ടെന്ന് പരാതികള്‍ സാക്ഷ്യപ്പെടുത്തി നിവേദക സംഘം ചൂണ്ടിക്കാട്ടി.

ജനജീവിതം ദുസ്സഹമാക്കുന്ന തെരുവ് പട്ടികളുടെ പ്രശ്‌നത്തില്‍ തൊട്ടടുത്ത തദ്ദേശ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രതിരോധ നടപടികള്‍ മാഹിയിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും, ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ജനകീയ പങ്കാളിത്തത്തോടെയും സഹകരണത്തിലൂടേയും തുടര്‍ച്ചയായ ബോധവല്‍ക്കരണവും നിയമ നടപടികളും തുടരുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ഇ.കെ.റഫീഖ്, ദാസന്‍ കാണി, ഷിബു, ചാലക്കര പുരുഷു, ജസീമ മുസ്തഫ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *