കോഴിക്കോട്: നവരാതി സര്‍ഗോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നവരാത്രി സര്‍ഗോത്സവം 26 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ഗ സംവാദം എന്ന പേരില്‍ ഒമ്പത് ദിവസം നടക്കുന്ന പ്രഭാഷന്ന പരമ്പര, സര്‍ഗോത്സവം കലാ പരിപാടികള്‍, പൂജ വയ്പ്പ് , വിദ്യാരംഭം, പുസ്തകോത്സവം തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണം. അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് മുഖ്യാതിഥിയാകും. 22 ന് രാവിലെ ഏഴിന് കേസരി ഭവനിലെ സരസ്വതി മണ്ഡപത്തില്‍ മൂകാംബിക ക്ഷേത്ര മേല്‍ശാന്തി കെ.എന്‍ സുബ്രഹ്മണ്യ അഡിഗ പൂജ കര്‍മം നിര്‍വഹിക്കും.
26ന് വൈകീട്ട് 5.30 ന് സര്‍ഗോത്സവം ചലച്ചിത്ര സംവിധായകന്‍ വി.എം വിനു ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സര്‍ഗോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ നവരാത്രി സര്‍ഗ പ്രതിഭ പുരസ്‌കാരത്തിന് രാമചന്ദ്ര പുലവര്‍ അര്‍ഹനായി. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഒക്ടോബര്‍ നാലിന് വൈകീട്ട് 5.30ന് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ പി.ടി ഉഷ എം.പി പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ വിധുബാല, ഡോ. ശങ്കര്‍ മഹാദേവന്‍ , കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു എന്നിവര്‍ പങ്കെടുത്തു.