തലശ്ശേരി സബ് കലക്ടര്‍ ഓഫിസ് പരിസരം ശുചീകരിച്ചു

തലശ്ശേരി സബ് കലക്ടര്‍ ഓഫിസ് പരിസരം ശുചീകരിച്ചു

തലശ്ശേരി: ധര്‍മ്മടം ലയണ്‍സ് ക്ലബിന്റേയും ബ്രക്‌സയുടേയും സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി സബ് കലക്ടര്‍ ഓഫിസ് പരിസരം ശുചീകരിച്ചു. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ധര്‍മ്മടം ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.കെ.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേണല്‍ ബി.കെ.നായര്‍ മുഖ്യാതിഥിയായിരുന്നു. റിട്ട.ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ സുരേഷ്, പി.പി സുധേഷ്, മേജര്‍ പി.ഗോവിന്ദന്‍ , ടി.എം ദിലീപ് കുമാര്‍, അഡ്വ. ടി.കെ രത്‌നാകരന്‍, പി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സബ് കലക്ടറുടെ ബംഗ്ലാവിന്റെ പരിസരം സൗന്ദര്യവല്‍ക്കരിക്കാന്‍ ധര്‍മ്മടം ലയണ്‍സ് ക്ലബും ബ്രക്‌സയും തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *