കോഴിക്കോട്: സ്വാതന്ത്ര്യ സമരത്തില്‍ പ്രമുഖ പങ്ക് വഹിച്ച ഖാദി പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ഈ പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഖാദി മേഖലയിലെ അടിസ്ഥാനവര്‍ഗമായ നൂല്‍പ്പ് , നെയ്ത്ത് അനുബന്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. ഈ അവസ്ഥയില്‍ അവര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവും മിനിമവുമെല്ലാം മാസങ്ങളോളം കുടിശ്ശിക വരുത്തുന്നത് വേദനാജനകമാണ്. അതിന് പുറമെയാണ് ഇത്തവണത്തെ ഓണത്തിന് തൊഴിലാളികള്‍ക്ക് ഇതുവരെയായിട്ടും സര്‍ക്കാര്‍ ഉത്സവബത്ത നല്‍കാതിരിക്കുന്നത്.
ഖാദി മേഖലക്ക് ഉണര്‍വ് പകരുന്നതിനായി സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ഖാദിക്ക് 35% അധിക റിബേറ്റ് നല്‍കിയിരുന്നു. ഈ 75ാം വാര്‍ഷികത്തില്‍ അധികമായി റിബേറ്റൊന്നും നല്‍കിയിട്ടില്ല എന്ന് മാത്രമല്ല കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് മാത്രമായി ഏഴ് കോടിക്കടുത്ത് സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. ഇത് ദൈനം ദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പുറമെ കേരളത്തിന് പുറമെയുള്ള ഖാദി സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേഴ്‌സ് നടത്തിയതില്‍ കോടികണക്കിന് രൂപയുടെ ബാധ്യതയും ഉള്ളതിനാല്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഖാദി മേഖലയെ സംരക്ഷിക്കുന്നതിനായി നടത്തേണ്ടതുണ്ട്.
ഈ അവസ്ഥയില്‍ ഖാദി നൂല്‍പ്പ് , നെയ്ത്ത് തൊഴിലാളികള്‍ക്ക് ഓണത്തിന് ലഭിക്കാറുള്ള ഉത്സവ ബത്ത ഉടന്‍ തന്നെ അനുവദിക്കണമെന്നും മിനിമവും ഇന്‍സെന്റീവും ഉള്‍പ്പടെ അതാത് മാസങ്ങളില്‍ തന്നെ അനുവദിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കോഴിക്കോട് സര്‍വ്വോദയ സംഘം ട്രഷററായ എം.കെ ശ്യാംപ്രസാദ് 21, 22 തിയതികളില്‍ നിരാഹാര സമരം നടത്തും. രണ്ട് ദിവസവും മിഠായിതെരുവിലെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം ഖാദി ഗ്രാമിലെ ഹെഡ് ഓഫിസില്‍ ജോലി ചെയ്തു കൊണ്ടാണ് നിരാഹാരമനുഷ്ഠിക്കുന്നത്.