ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തില്‍ നിന്നാരും മല്‍സരിക്കില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയേയും നെഹ്റു കുടുംബം പിന്തുണക്കില്ല. മല്‍സരിക്കുന്ന എല്ലാവര്‍ക്കും തുല്യപരിഗണനയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ നിര്‍ദേശം താഴെ തട്ടിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും എത്തിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി. ജയറാം രമേശ്, ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്നിക്ക് എന്നീ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ പദത്തില്‍ വേണമെന്നാണ് നിര്‍ബന്ധം. അല്ലെങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമായി തീരുമെന്ന് അവര്‍ കരുതുന്നു.
താന്‍ പറയുന്നയാളെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കിയാലേ താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുവെന്ന നിലപാടിലാണ് അശോക് ഗെഹ്‌ലോട്ട്. അല്ലെങ്കില്‍ താന്‍ വര്‍ക്കിങ് പ്രസിഡന്റും മുഖ്യമന്ത്രിയുമായി തുടര്‍ന്നോളമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലന്ന നിലപാടിലാണ് കെ.സി വേണുഗോപാല്‍ അടക്കമുള്ള വിശ്വസ്തര്‍. ഇതിനു വേണ്ടിയാണ് കെ.സി വേണുഗോപാലിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്.
രാഹുല്‍ ഗാന്ധിക്ക് സച്ചിന്‍ പൈലറ്റിനോട് ഒരു താല്‍പര്യവുമില്ലന്ന് ഗെഹ്‌ലോട്ടിന് അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിലെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസിനെ പിളര്‍ക്കാന്‍ ബി.ജെ.പി നോക്കിയിരിക്കുന്ന സമയത്ത് സച്ചിന്‍ പൈലറ്റിലൂടെ അവര്‍ ഒരു ആയുധം ഇട്ടുകൊടുക്കരുതെന്നാണ് നെഹ്റു കുടംബത്തിലെ വിശ്വസ്തര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അശോക് ഗെഹേ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുക തന്നെ വേണമെന്നാണ് അവര്‍ പറയുന്നത്.