കോഴിക്കോട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ (CWSA) പന്തീരാങ്കാവ് മേഖല സില്‍വര്‍ ജൂബിലി ആഘോഷം നാളെ വൈകീട്ട് 3.30ന് പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് കോയ.സി പാലാഴിയും സെക്രട്ടറി സന്തോഷ് കുമാര്‍.വിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പന്തീരാങ്കാവ് മേഖലാകമ്മിറ്റി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും.
മരണാനന്തര അവയവദാനം ചെയ്ത പി.എം ഹരിദാസന്റെ കുടുംബത്തെ ജില്ലാപഞ്ചായത്തംഗം രാജീവ് പെരുമണ്‍പുറം ആദരിക്കും. സി.ഡബ്ല്യു.എസ്.എ സംസ്ഥാന ജില്ലാഭാരവാഹികള്‍ക്കുള്ള സ്വീകരണവും അനുമോദനവും ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ധനേഷ്‌കുമാര്‍.കെ നിര്‍വഹിക്കും. വിവിധ പരീക്ഷകളില്‍ വിജയിച്ച സി.ഡബ്ല്യു.എസ്.എ മെമ്പര്‍മാരുടെ കുട്ടികളെ സംസ്ഥാന പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അനുമോദിക്കും. മേഖല പ്രസിഡന്റ് കോയ.സി അധ്യക്ഷത വഹിക്കും. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ സി.പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.ഡബ്ല്യു.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പി.കെ സംഘടനാ വിശദീകരണം നടത്തും.
അബ്ദുള്‍ സലീം വി.പി, മുഹമ്മദ്‌കോയ നടുവണ്ണൂര്‍, സിറാജ്, ശശിധരന്‍ വി.പി, ബിനീഷ്.കെ, രാജന്‍ അമ്മമ്പലത്ത്, സച്ചിന്‍ കുമാര്‍ ആശംസകള്‍ നേരും. ജില്ലാപ്രസിഡന്റ് സന്തോഷ്‌കുമാര്‍ സമ്മാനപദ്ധതി നറുക്കെടുപ്പ് നിര്‍വഹിക്കും. മേഖലാ സെക്രട്ടറി സന്തോഷ്‌കുമാര്‍.വി സ്വാഗതവും ഖജാന്‍ജി മാമുക്കോയ.കെ നന്ദിയും പറയും. രാവിലെ എട്ട് മണിക്ക് മേഖല പ്രസിഡന്റ് പതാക ഉയര്‍ത്തും വൈകീട്ട് മൂന്ന് മണിക്ക് സില്‍വര്‍ജൂബിലി ആഘോഷ ഘോഷയാത്ര ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ ഗഫൂര്‍ പി.പി, ഷാജി കെ.ടി എന്നിവരും പങ്കെടുത്തു.