കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ എക്‌സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദര്‍ശിച്ചു. എം.ടിയെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി അദ്ദേഹത്തോട് വിശേഷങ്ങള്‍ ആരാഞ്ഞു. അഭിനയ ചക്രവര്‍ത്തി സത്യനെക്കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളും എം.ടി മന്ത്രിയുമായി പങ്കുവെച്ചു. എഴുത്തിനെപറ്റിയും പുതുമുഖ നായകന്മാരെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എം.ടിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച മന്ത്രിയോട് യാത്രകള്‍ കുറച്ചതായും ഇപ്പോള്‍ തുഞ്ചന്‍പറമ്പ് വരെ മാത്രമേ യാത്രപോകാറുള്ളൂവെന്നും അദ്ദേഹം മറുപടി പറഞ്ഞു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി. നന്ദകുമാര്‍, മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.