വടകര: സഹകരണമേഖലക്ക് നല്‍കുന്ന മികച്ച സംഭാവന പരിഗണിച്ച് ഏറ്റവും നല്ല സഹകാരിക്ക് വടകര കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ എം.കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം യു.എല്‍.സി.സി.എസ് പ്രസിഡന്റ് പാലേരി രമേശന്‍ ഏറ്റുവാങ്ങും. നാളെ രാവിലെ 10 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്‌കാരം സമ്മാനിക്കും.
വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു പൊന്നാടയണിയിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ പ്രശസ്തിപത്രം സമ്മാനിക്കും. റൂറല്‍ ബാങ്കിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 2022 കെ.കെ രമ എം.എല്‍.എ, മുന്‍ എം.എല്‍.എ സി.കെ നാണുവിന് നല്‍കി പ്രകാശനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എ.ടി ശ്രീധരന്‍, ഡയറക്ടര്‍മാരായ സി.ഭാസ്‌കരന്‍, സോമന്‍ മുതുവന, സി. കുമാരന്‍, പി.പി ചന്ദ്രശേഖരന്‍, ടി.വി ജിതേഷ് എന്നിവര്‍ സംബന്ധിച്ചു.