ഫൂട്ട്‌വെയര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഫൂട്ട്‌വെയര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കോഴിക്കോട്: ഫൂട്ട്‌വെയര്‍ ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന്‍ (FDA) ബിസിനസ് ഫെസിവറ്റിവലിനോടനുബന്ധിച്ചു നടത്തിയ കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹോട്ടല്‍ വണ്‍ ടച്ച് പാലസില്‍വച്ച് വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സാദിഖ് പള്ളിക്കണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടുത്ത് യോഗം ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റും വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിക്ക് അസോസിയേഷന്‍ പ്രസിഡന്റ് സാദിഖ് പള്ളികണ്ടി ഉപഹാരവും, ഫറോക്ക് ട്രെയിനിങ് കോളേജ് ഭാരവാഹി കെ.ടി ഹസ്സന്‍കോയ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ചാക്കുണ്ണിയും കുടുംബവും അവരുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്ക് വാടക ഒഴിവാക്കിയ മാതൃകാ പ്രവര്‍ത്തനം പരിഗണിച്ചാണ് ആദരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സാദിഖ് പള്ളിക്കണ്ടി പറഞ്ഞു. ഈ ആദരവ് ഏറ്റവും അര്‍ഹനായ വ്യക്തിക്ക് തന്നെയാണ് നല്‍കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ഘാടകന്‍ അഷ്‌റഫ് മൂത്തേടത്ത് വ്യക്തമാക്കി.

ബിസിനസ് ഫെസ്റ്റ് 2022 എന്ന് നാമകരണം ചെയ്ത ചടങ്ങില്‍ അസോസിയേഷന്‍ അംഗങ്ങളും ക്ഷണിതാക്കളും ജീവനക്കാരും കുടുംബസമേതം പങ്കെടുത്തു. വ്യാപാര ഉത്സവത്തിലെ വിജയികള്‍ക്കും അസോസിയേഷന്‍ അംഗങ്ങളും ജീവനക്കാരും നടത്തിയ കായിക മത്സരത്തിന്റെ വിജയികള്‍ക്കുള്ള സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഉദ്ഘാടകന്‍ അഷ്‌റഫ് മൂത്തേടത്ത്, പ്രസിഡന്റ് സാദിഖ് പള്ളികണ്ടി, ജനറല്‍ സെക്രട്ടറി റിയാസ് കെ.പി, ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, കെ.ടി ഹസ്സന്‍ കോയ, രക്ഷാധികാരികളായ ലത്തീഫ്, ഷെഫീഖ് എന്നിവര്‍ ചടങ്ങില്‍ വിതരണം ചെയ്തു. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ബൂട്ട്‌സ്, ഖജാന്‍ജി നിയാസ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്തു മുന്നോട്ടുപോകുന്നതിന് എല്ലാ സംഘടനകളും ഐക്യത്തോടെ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകത ചടങ്ങില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാണ്ടിക്കാട്ടി.ജനറല്‍ സെക്രട്ടറി റിയാസ് കെ.പി. സ്വാഗതവും ജോയിന്‍ സെക്രട്ടറി പി. ജസീദ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *