ഡോളര്‍ക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ല; എച്ച്.ആര്‍.ഡി.എസ് ഇ.ഡിക്ക് പരാതി നല്‍കും

ഡോളര്‍ക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ല; എച്ച്.ആര്‍.ഡി.എസ് ഇ.ഡിക്ക് പരാതി നല്‍കും

ന്യൂഡല്‍ഹി: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ എച്ച്.ആര്‍.ഡി.എസ്. കേസില്‍ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് എച്ച്.ആര്‍.ഡി.എസ് ഡയറക്ടര്‍ അജി കൃഷ്ണനാണ് പരാതി നല്‍കുക.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിക്കും മകള്‍ക്കും ഭാര്യയ്ക്കുമെതിരേ ആരോപണം ഉയര്‍ന്നിട്ടും മൊഴി എടുക്കാന്‍ തയാറായിട്ടില്ല. മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ ഇ.ഡി തയാറായിരുന്നില്ല. ഇത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എച്ച്.ആര്‍.ഡി.എസ് പരാതി നല്‍കുക.

Share

Leave a Reply

Your email address will not be published. Required fields are marked *