ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം; സുരക്ഷയൊരുക്കിയ പോലിസിനെ തടഞ്ഞത് കെ.കെ രാഗേഷ്

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം; സുരക്ഷയൊരുക്കിയ പോലിസിനെ തടഞ്ഞത് കെ.കെ രാഗേഷ്

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരേ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐ.പി.സി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പോലിസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐ.പി.സി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല

തനിക്കെതിരേ കൈയേറ്റമുണ്ടായത് പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു. കൈയേറ്റമുണ്ടായപ്പോള്‍ തന്നെ രക്ഷിച്ചത് പോലിസ് ആണ്. എന്നാല്‍, പോലിസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിക്കുന്ന പോലിസിനെ തടഞ്ഞത് കെ.കെ രാഗേഷെന്ന് ഗവര്‍ണര്‍. കെ.കെ രാഗേഷ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങി പോലിസിനെ തടഞ്ഞുവെന്നും ഗവര്‍ണര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *