തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിനിടെ അപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനെതിരേയുള്ള തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ഇന്ന് പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. ഇന്ന് 11.45ന് രാജ്ഭവനില്‍ വച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.
2019ല്‍ രിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പോലിസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സി.പി.എം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി അയയ്ച്ച കത്തുകള്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്.