തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച ഗവര്‍ണര്‍ക്കെതിരേ ഇടത് നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്നുണ്ടായത്. ഗവര്‍ണറുടെ നിലവാരത്തകര്‍ച്ചയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ കണ്ടതെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്.ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല.
പ്രതീക്ഷക്കനുസരിച്ച് ആര്‍.എസ്.എസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങള്‍ കിട്ടാതായി എന്ന തോന്നല്‍ ഗവര്‍ണര്‍ക്കുണ്ടെന്നും ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.