പി.പി ഉമ്മര്‍കോയ ജന്മശതാബ്ദി ആഘോഷം 19ന്

പി.പി ഉമ്മര്‍കോയ ജന്മശതാബ്ദി ആഘോഷം 19ന്

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.പി ഉമ്മര്‍കോയയുടെ ജന്മ ശതാബ്ദി ആഘോഷം ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് പി.പി ഉമ്മര്‍കോയ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി കുഞ്ഞഹമ്മദും ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസും പറഞ്ഞു. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 19ന് തിങ്കള്‍ വൈകീട്ട് 4.30ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി ടി.കെ ഹംസ അനുസ്മരണ പ്രഭാഷണം നടത്തും. കെ.വി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിക്കും. സര്‍വ്വോദയ മേള ട്രസ്റ്റ് ചെയര്‍മാന്‍ സി.ഹരിദാസ് എക്‌സ് എം.പി സംസാരിക്കും. ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഡോ.കെ.മൊയ്തു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടി.കെ.എ അസീസ് സ്വാഗതവും ഫൗണ്ടേഷന്‍ ട്രഷറര്‍ എന്‍ജി.പി.മമ്മത്‌കോയ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *