തലശ്ശേരി: തെരുവ് നായ ശല്യം അസഹ്യമാവുകന്ന സാഹചര്യത്തിലും കോടിയേരി എ.ബി.സി കേന്ദ്രം അടഞ്ഞുതന്നെ. കഴിഞ്ഞ ദിവസം കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ റോഡില്‍ നായയുടെ ആക്രമണത്തില്‍ യുവാവ് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോടിയേരി മൃഗാശുപത്രിയിലുണ്ടായിരുന്ന എ.ബി.സി കേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. കോടിയേരി രാജുമാസ്റ്റര്‍ റോഡിന് സമീപം കൃഷിഭവന് സമീപമുള്ള മൃഗാശുപത്രിയില്‍ കുറച്ച് കാലം നായകള്‍ക്ക് വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് അതും നിര്‍ത്തലാക്കി.
ഇപ്പോള്‍ മൃഗാശുപത്രി പരിസരത്തും സമീപ റോഡുകളിലും കാന്‍സര്‍ സെന്റര്‍ പരിസരത്തുമായി നൂറിലേറെ തെരുവ് നായ്ക്കളുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. എപ്പോഴാണ് കടിയേല്‍ക്കുകയെന്ന് ഭയന്നാണ് കുട്ടികളും വൃദ്ധരുമടങ്ങുന്നവര്‍ ഇതുവഴി കടന്നു പോകുന്നത്. തലശ്ശേരി മുന്‍സിപ്പാലിറ്റി (വാര്‍ഡ് -25, 26, 27,28 കളില്‍) റ്റിയും മൃഗസംരക്ഷണ വകുപ്പും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.