കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്ക് റീലോഞ്ച് 19ന്

കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്ക് റീലോഞ്ച് 19ന്

കോഴിക്കോട്: വേദന ചികിത്സയുടെ സമഗ്രമേഖലകളേയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കായ കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയറിന്റെ റീലോഞ്ചിങ് 19ന് തിങ്കള്‍ രാവിലെ 9.30ന് മേയര്‍ ബീനാ ഫിലിപ് നിര്‍വഹിക്കും. എരഞ്ഞിപ്പാലം സിവില്‍സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്കാണ് സവിശേഷമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വേദനയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളേയും സമഗ്രമായി വിലയിരുത്തുകയും അനുയോജ്യമായ ചികിത്സാരീതികള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന രീതിയിലാണ് കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡോ.നിഷാദ് പി.കെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നട്ടെല്ലിനേയും മറ്റും ബാധിക്കുന്ന വേദനകള്‍ക്കിടയാക്കുന്ന കാരണങ്ങള്‍ക്കാവശ്യമായ താക്കോല്‍ദ്വാര ചികിത്സാ രീതികള്‍, അള്‍ട്രാസൗണ്ട്-ഫ്‌ളൂറോസ്‌കോപ്പി പോലുള്ള ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികള്‍, അള്‍ട്രാസൗണ്ട് തെറാപ്പിയും റീഹാബിലിറ്റേഷനും ഉള്‍പ്പെടുന്ന ചികിത്സകള്‍, സങ്കീര്‍ണമായതും വിട്ടുമാറാത്തതുമായ വേദനകള്‍ക്കുള്ള വിഭിന്നങ്ങളായ ചികിത്സാരീതികള്‍ തുടങ്ങിയവയെല്ലാം കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്കില്‍ ഉള്‍പ്പെടുന്നു.

ഇതിന് പുറമേ സ്‌പോര്‍ട്‌സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ ക്ലിനിക്കും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായ നിരക്കില്‍ വേദനാനിവാരണ ചികിത്സ ലഭ്യമാക്കാനായുള്ള ‘കോര്‍ട്ടക്‌സ് സ്പര്‍ശം’ പദ്ധതിയും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. സ്‌പോര്‍ട്‌സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക നിര്‍വഹിക്കും. കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ വേദനാനിവാരണ പദ്ധതിയായ ‘കോര്‍ട്ടക്‌സ് സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനം കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയറിന്റെ സ്ഥാപകനും ഡയരക്ടറുമായ ഡോ.നിഷാദ് പി.കെ, ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് പാലിയേറ്റീവ് മെഡിസിന്റെ കോഴിക്കോട് ഡയരക്ടര്‍ ഡോ.അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. എരഞ്ഞിപ്പാലം വി.പീ സ്‌പേസില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ ഡോ.അന്‍വര്‍ ഹുസൈന്‍ (ഡയരക്ടര്‍ ഐ.പി.എം), ഡോ.നജ്‌വ അബ്ദുള്ള(കോ.ഫൗണ്ടര്‍, കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്ക്), ശ്രീകുമാര്‍(സെക്രട്ടറി, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി) എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *