കണ്ണൂര്‍ ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

കണ്ണൂര്‍ ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

തലശ്ശേരി: ദയാനന്ദമല്ലര്‍ ട്രോഫിക്കുവേണ്ടിയുള്ള കണ്ണൂര്‍ ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസില്‍ ആരംഭിച്ചു. സബ് കലക്ടര്‍ അനുകുമാരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സി.മോഹനന്‍ അധ്യക്ഷത വഹിച്ചു. രഹന നാരായണന്‍ , ഡോ.കെ.വി ദേവദാസ്, വി.വി ബാലറാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സനില്‍ സ്വാഗതവും. കെ.രാജീവ് കുമാര്‍ നന്ദിയും പറഞ്ഞു. നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റു നേടി ആദിത്യ ആര്‍.(പയ്യന്നൂര്‍),സോനു മോന്‍ (പേരാവൂര്‍), അനൂപ്.പി (കൂടാളി ) എന്നിവര്‍ ലീഡ് ചെയ്യുകയാണ്. മത്സരം നാളെ സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *