മാഹി: മയ്യഴി വിമോചന സമര നേതാവ് ഐ.കെ കുമാരന് മാസ്റ്ററുടെ ജന്മദിനത്തില് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സ്റ്റാച്ച്യൂ ജങ്ഷനിലെ ഐ.കെ.യുടെ പ്രതിമയിലും സ്വവസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. ഐ.കെ.കുമാരന് സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ. അരവിന്ദന് അധ്യക്ഷത വഹിച്ചു. കീഴന്തൂര്‍ പത്മനാഭന്, കെ.ഹരീന്ദ്രന്‍, ടി.എം.സുധാകരന്, കെ.വി ഹരീന്ദ്രന്‍, കെ.സുരേഷ്, അജയന്.പി, കെ.പി.അശോകന്, കെ.രവീന്ദ്രന്, ഐ.കെയുടെ കുടുംബങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.