തലശ്ശേരി: നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ എ.എന്‍ ഷംസീറിന് തലശ്ശേരി മണ്ഡലം പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മണവാട്ടി ജങ്ഷനില്‍ നിന്ന് ബാന്റ് വാദ്യത്തിന്റേയും ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ഘോഷയാത്രയായി പുതിയസ്റ്റാന്‍ഡ് ഓപണ്‍ സ്റ്റേജിലേക്കു ആനയിക്കുകയായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ അധ്യക്ഷയായി. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ സ്പീക്കറെ ഷാളണിയിച്ചു അനുമോദിച്ചു.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപിപോഴും ആദ്ദേഹത്തിന് വലിയ സ്വീകരണം നല്‍കിയിരുന്നു. കെ.പി മോഹനന്‍ എം.എല്‍.എ, നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി, തലശ്ശേരി എ.എസ്.പി നിതിന്‍രാജ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.വി ജയരാജന്‍, കാരായി രാജന്‍, സജീവ് മാറോളി, കെ.എ ലത്തീഫ്, എന്‍. ഹരിദാസ്, എം.സി പവിത്രന്‍, എം.എസ് നിഷാദ്, കെ. സുരേശന്‍, ബി.പി മുസ്തഫ, കെ. മനോജ്, ചരിത്രകാരന്‍ കെ.കെ മാരാര്‍, പ്രൊഫ. എ.പി സുബൈര്‍, വാഴയില്‍ ശശി സംസാരിച്ചു.