കോഴിക്കോട്: ആവിക്കല്‍തോട് ജനവാസ കേന്ദ്രത്തില്‍നിന്ന് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരത്തിന് പിന്തുണ ശക്തിപ്പെടുത്തുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23ന് വൈകീട്ട് 4.30ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും ഐക്യദാര്‍ഢ്യ സംഗമവും നടത്തും. സംഗമം എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യുും. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി അധ്യക്ഷത വഹിക്കും. സമരസമിതി ചെയര്‍മാന്‍ ടി.ദാവൂദ്, കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ്, എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ജലീല്‍ സഖാഫി, സെക്രട്ടറി പി.ടി അഹമ്മദ്, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കബീര്‍ വെള്ളയില്‍ എന്നിവര്‍ പങ്കെടുത്തു.