കോഴിക്കോട്: ഇന്ത്യന്‍ ആര്‍മി ഫോഴ്‌സ് 122 ബറ്റാലിയന്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍, റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി, ലയണ്‍സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബീച്ച് ശുചീകരിച്ചു. മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി നേതൃത്വം കൊടുത്ത് നിര്‍വഹിച്ച ബീച്ച് ക്ലീനിങ് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കമാന്റിങ് ഓഫീസര്‍ കേണല്‍ ഡി നവീന്‍ ബെന്‍ജിത്ത് അധ്യക്ഷത വഹിച്ചു. സന്നദ്ധ സംഘടനകള്‍, എന്‍.സി.സി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് ബീച്ച് വൃത്തിയാക്കി. പദ്ധതിയുടെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി കൈമാറിയ വ്യക്ഷത്തൈകള്‍ മേയര്‍ നട്ടു. ചടങ്ങില്‍ സെക്കന്‍ഡ് ഇന്‍ കമാന്റ് ലഫ്റ്റനന്റ് കേണല്‍ എസ്.വിശ്വനാഥന്‍, മേജര്‍ പവന്‍ കുമാര്‍ , സുബൈദാര്‍ മേജര്‍ പി.അശോകന്‍, കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് കെ.ടി അനില്‍, റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍, ലയണ്‍സ് ഡിസ്ട്രിക്ട് പി.ആര്‍.ഒ സുനിത ജ്യോതി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.