വാരാന്ത്യ ചിത്രപ്രദര്‍ശനം സീസണ്‍-1 17,18ന്

തലശ്ശേരി: കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സംഘടിപ്പിക്കുന്ന കളര്‍ കണ്ണൂര്‍ വാരാന്ത്യ ചിത്ര പ്രദര്‍ശനം, സീസണ്‍-1 17, 18, തിയ്യതികളില്‍ നടക്കും. പ്രദര്‍ശനം, മഞ്ഞോടി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രിന്‍സ് അബ്രഹാം (എസ്.പി, വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍, കോഴിക്കോട്) ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ മേജര്‍ പി. ഗോവിന്ദന്‍, ചാലക്കര പുരുഷു, പി. നാരായണന്‍ തുടങ്ങിയവരും, കലാകൃത്തുക്കളും പങ്കെടുക്കും. അമ്പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. അന്തരിച്ച ചിത്രകാരന്‍ ശരത്ചന്ദ്രന്റെ പുസ്തകശേഖരം, ചിത്രകാരി സുരേഖ ആര്‍ട് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *