നാദാപുരം: കല്ലാച്ചി മത്സ്യ മാര്‍ക്കറ്റിന് സമീപം കാളാച്ചിയില്‍ കെ.അബ്ദുല്‍ ഗഫൂറിന്റെ ഉടമസ്ഥയിലുള്ള പഴയ കെട്ടിടത്തില്‍ നിന്ന് ലോട്ടറി കച്ചവടം തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്ക് ചാക്കില്‍ കെട്ടി എടുത്ത് വച്ച അജൈവ മാലിന്യങ്ങള്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിന് കടയുടമക്ക് രണ്ടായിരം രൂപ പിഴ ചുമത്തുകയും 24 മണിക്കൂറിനകം മാലിന്യം സ്വന്തം ചെലവില്‍ നീക്കാന്‍ ചെയ്യാന്‍ നിര്‍ദേശവും നല്‍കി. കൂടാതെ കടയുടെ തറ ഭാഗത്ത് മണ്ണ് നീക്കം ചെയ്തത് കാരണം വെള്ളം കെട്ടിക്കിടക്കുന്നത് മണ്ണിട്ട് നികത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫീല്‍ഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.