തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം; നാദാപുരത്ത് പൊതുവിചാരണ സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം; നാദാപുരത്ത് പൊതുവിചാരണ സംഘടിപ്പിച്ചു

നാദാപുരം: തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം പരിശോധിച്ച് തയ്യാറാക്കിയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് പൊതുവിചാരണ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുന്നതിനു വേണ്ടിയാണ് വിചാരണ സംഘടിപ്പിച്ചത്. വിവിധ വാര്‍ഡുകളില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയില്‍ 1887 പേര്‍ പങ്കെടുത്തിരുന്നു.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു സമയത്ത് 20 മസ്റ്റര്‍ റോള്‍ മാത്രം എന്ന നിബന്ധന 22 വാര്‍ഡുകളുള്ള നാദാപുരത്ത് പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ഇത് മാറ്റിത്തരണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ 4000 തൊഴിലാളികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ നാദാപുരത്തുണ്ട്. പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ചെയ്തത് എന്ന് യോഗം വിലയിരുത്തി. കൂലി വര്‍ധന, ജോലിസമയം കുറയ്ക്കല്‍ , മേറ്റുമാരുടെ വേതന വര്‍ധനവ് എന്നിവ തൊഴിലാളികള്‍ പൊതു വിചാരണയില്‍ ഉന്നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട് പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, തൂണേരി ബ്ലോക്ക് ജോയിന്‍ ബി.ഡി.ഒ , ജി സ്വപ്‌ന, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നവനീത് രാജഗോപാല്‍ , ഓവര്‍സിയര്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ശ്രീജിഷ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ച ചെയ്ത് ഭേദഗതികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *